ഗുരുഗ്രാം: കാറിൽ കമിതാക്കളുടെ ലൈംഗികബന്ധം. വീടിന് പുറത്ത് ശബ്ദം കേട്ട് 52കാരിയായ മധ്യവയസ്ക പുറത്തിറങ്ങി നോക്കിയപ്പോഴാണ് കമിതാക്കളെ മോശം സാഹചര്യത്തിൽ കണ്ടത്. പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന പെൺകുട്ടി തന്റെ അയൽവാസിയാണെന്ന് അൽപ്പം കഴിഞ്ഞാണ് മനസിലായത്. 26കാരിയായ പെൺകുട്ടിയെ ചോദ്യംചെയ്തതിന് മധ്യവസ്കയ്ക്ക് നേരെ ആക്രമണവും അസഭ്യവർഷവുമാണ് ഉണ്ടായത്. ബഹളം കേട്ട് നാട്ടുകാർ എത്തി പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി യുവതിയെയും 20കാരനെയും കസ്റ്റഡിയിൽ എടുത്തു.
ഇരുവരുടെയും രക്ഷകർത്താക്കളെ പോലീസ് വിവരമറിയിച്ചു. അയൽവാസിയായ സ്ത്രീയുടെ മൊഴി യുവതി നിഷേധിച്ചു. എന്നാൽ താൻ കാറിനരികിൽ ചെന്ന് നോക്കിയപ്പോൾ ഇരുവരും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന കാഴ്ചയാണ് കണ്ടതെന്ന് അയൽവാസിയായ സ്ത്രീ പോലീസിൽ മൊഴി നൽകി. അറസ്റ്റ് ചെയ്ത സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discussion about this post