മറാത്ത സമുദായത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് നടന് അക്ഷയ് കുമാറിനെതിരെ കേസ്. മറാത്ത സംഘടനയായ സംഭാജി ബ്രിഗേഡാണ് ശിവാജിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
അക്ഷയ് കുമാര്‍ അഭിനയിച്ച നിര്‍മ വാഷിംഗ് പൗഡറിന്റെ പരസ്യമാണ് വിവാദത്തിന് കാരണമായത്. പരസ്യത്തില്‍ ഒരു മറാത്ത രാജാവായാണ് അക്ഷയ് കുമാര്‍ വേഷമിടുന്നത്. യുദ്ധത്തിനു ശേഷം രാജ കൊട്ടാരത്തിലെത്തുന്ന അക്ഷയ് കുമാറും സൈനികരും നിര്‍മ ഉപയോഗിച്ച് വസ്ത്രം അലക്കുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം.
അക്ഷയ് കുമാര്‍ മറാത്ത സമുദായത്തെ അപമാനിച്ചുവെന്നാണ് പരാതി. സംഭാജി ബ്രിഗേഡ് പുനൈ ജില്ലാ പ്രസിഡന്റ് സന്തോഷ് ഷിന്‍ഡെ, സിറ്റി പ്രസിഡന്റ് പ്രശാന്ത് ധുമാല്‍, ഫിലിം വിംഗ് ഹെഡ് പ്രകാശ് ദിന്ഡില് എന്നിവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്.
Nirma Wishing Powder advertisement insulted Brave Maratha Warriors
We demand Nirma Ltd & @akshaykumar
Should apologies publiclyWithdraw the Advertisement from All Media
Otherwise we demand all Hindus #BoycottNirma @HinduJagrutiOrg @astitvam @Girishvhp @KiranKS @girishalva pic.twitter.com/ufLR4kW6fN
— Mohan Gowda (@HJS_Mohan) January 8, 2020
ധീരന്മാരായ മറാത്ത സൈനികരെ ആക്ഷേപിക്കുകയാണ് അക്ഷയ് കുമാറെന്നാണ് ആരോപണം. നിര്‍മ ബഹിഷ്കരിക്കുക എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ് ടാഗുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്.
After watching Nirma Advt. all Patriotics demands…
👉 Nirma Ltd and @akshaykumar should apologies publicly
👉 Withdraw the advertisement from all media#BoycottNirma pic.twitter.com/QHWKIbRYbO
— HJS Mumbai (@HJSMumbai) January 8, 2020
Discussion about this post