അശ്രദ്ധമായി വാഹനമോടിക്കുന്നതാണ് പല അപകടങ്ങളും വിളിച്ച് വരുത്തുന്നത്. റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം അശ്രദ്ധമായി മുന്നോട്ടെടുക്കുന്നതും അമിത വേഗതയുമൊക്കെ മിക്കപ്പോഴും നിരപരാധികളുടെ ജീവന് കൂടിയാവും കവരുക.
ഇത്തരം അശ്രദ്ധമൂലമുള്ള അപകടങ്ങള്‍ ലോകത്ത് പലയിടത്തും നടക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ. റക്ഷ്യയില്‍ നടന്ന ഒരു റോഡപകടമാണിത്. റോഡരികില്‍ നിര്‍ത്തിയ കാര്‍ പെട്ടെന്ന് റോഡിലേക്ക് കയറുന്നതും നിയമം പാലിച്ച് വന്ന മറ്റൊരു കാര്‍ അതിലിടിച്ച് തലകുത്തി മറിയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഓടിക്കൂടുന്ന സഹയാത്രികര്‍ തല കീഴായി മറിഞ്ഞ വാഹനത്തില്‍ നിന്നും യാത്രികരെ രക്ഷപ്പെടുത്തുന്നതും ഈ വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post