മറ്റ് ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലം വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിന്റെ വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്. അത്തരത്തില്‍ ഒരു അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തമിഴ്നാട്ടിലെ കമ്പം – തേനി റോഡില്‍ ഈ മാസം ആദ്യവാരം നടന്ന അപകടത്തിന്റെ വിവിധ ദൃശ്യങ്ങളാണ് ഇത്. കുതിച്ചു പായുന്ന സ്വകാര്യ ബസിന്റെ മുന്നിലേക്ക് അശ്രദ്ധമായി റോഡ് മുറിച്ചു കടന്നെത്തിയ ബൈക്കാണ് അപകടത്തിന്റെ കാരണം. ബസിലെ തന്നെ സിസിടിവി ക്യാമറകളിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
അമിത വേഗത്തിലെത്തിയ ബൈക്കിനെ കണ്ട് ബസ് ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടു. അതോടെ കണ്ടക്ടര്‍ ബസിന്റെ വിന്‍ഡ് ഷീല്‍ഡു തകര്‍ത്ത് പുറത്തേക്ക് തെറിച്ച വീണു. മുമ്പിലെത്തിയ ബൈക്കിനൊപ്പം മറ്റൊരു ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ച ബസ് കണ്ടക്ടറുടെ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് നിന്നത്. കണ്ടക്ടറും ഒരു ബൈക്ക് യാത്രികനും സംഭവസ്ഥലത്തു തന്നെ മരിച്ചു. റോഡ് മുറിച്ചുകടന്നെത്തിയ ആദ്യ ബൈക്കിലെ യാത്രികരായ സ്ത്രീയെയും പുരുഷനെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.
https://www.youtube.com/watch?time_continue=120&v=OwxLRpiY350
Discussion about this post