വിവാഹത്തിന് വരനൊപ്പം ആഘോഷിക്കാന്‍ പീലി വിരിച്ചിട്ട മയിലിന്റെ രൂപമുള്ള കേക്ക് ഓര്‍ഡര്‍ ചെയ്ത ജോര്‍ജിയ സ്വദേശി കേക്ക് കണ്ട് ഞെട്ടി. മയിലിന് പകരം എത്തിയത് ടര്‍ക്കി കോഴി അതും കാണാന്‍ വളരെ ആരോചകമായ രീതിയില്‍ .
ഓണ്‍ലൈനില്‍ ഒരു ചിത്രം കണ്ടാണ് ഡീന കേക്ക് ഓര്‍ഡര്‍ ചെയ്തത്. ഇതിനായി 300 ഡോളര്‍(21,344 രൂപ) ചിലവാക്കി. എന്നാല്‍ കിട്ടിയ കേക്ക് ആ ചിത്രത്തിലുണ്ടായിരുന്നതിനോട് യാതൊരു സമാനതയുമില്ലാത്തതായിരുന്നു. ഡീനയുടെ ബന്ധു അന്നെറ്റ് ഡേവിസ് ഹില്‍ ആണ് ചിത്രം പങ്കുവച്ച് ഈ കാര്യം പറയുന്നത്.
”പക്ഷികളിലൊന്ന് മയിലുപോലെയില്ലെന്ന് മാത്രമല്ല, ടര്‍ക്കി കോഴിയേപ്പോലെയുണ്ട്. വെളുത്ത നിറമുള്ളതാണെങ്കില്‍ പക്ഷിയാണെന്ന് പോലും തോനുന്നില്ല, അതിന് തൂവലുപോലുമില്ല. എന്നാല്‍ പണം തിരികെ നല്‍കില്ലെന്നാണ് ബേക്കര്‍ പറഞ്ഞത്” – അന്നെറ്റ് കുറിച്ചു.
Discussion about this post