പുഴ കര കവിഞ്ഞൊഴുകിയപ്പോള്‍ പാലത്തില്‍ കുടുങ്ങിയ ആംബുലന്‍സിന് വഴികാട്ടിയായത് ബാലന്. കര്‍ണാടകയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
https://twitter.com/XpressBengaluru/status/1160060773604847616?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1160060773604847616&ref_url=https%3A%2F%2Fwww.twentyfournews.com%2F2019%2F08%2F10%2Fboy-risking-his-life-to-guide-an-ambulance-through-flooded-bridge.html
കര്‍ണാടകയിലെ കൃഷ്ണ നദിയ്ക്ക് സമീപം ദേവദുര്‍ഗ യാഡ്ഗിര്‍ റോഡില്ലായിരുന്നു സംഭവം. മഴയില്‍ നിറഞ്ഞൊഴുകിയ കൃഷ്ണ നദി, പാലം കവിഞ്ഞൊഴുകിയപ്പോഴാണ് ആംബുലന്‍സ് എത്തിയത്. പുഴയേത്, പാലമേത് എന്ന സംശയത്തില്‍ ഡ്രൈവര്‍ കുഴങ്ങി നില്‍ക്കുമ്പോഴാണ് പാലത്തിലൂടെ ആംബുലന്‍സിനു മുന്നില്‍ ഓടി ബാലന് വഴി കാട്ടിയത്. അരയോളം വെള്ളത്തില്‍ ഇത്തിരി കഷ്ടപ്പെട്ടാണ് ഈ കുട്ടി ഓടുന്നത്. ഓടി ഇക്കരെയെത്തുമ്പോള്‍ ഒരാള്‍ കുട്ടിയെ കൈപിടിച്ച് കൂട്ടുന്നതും കാണാം.
Discussion about this post