ടിവിയിലെ ലൈവ് സംപ്രേഷണത്തിനിടെ കറുത്ത വര്‍ഗക്കാരനായ സഹ അവതാരകനെ ഗോറില്ലയോടുപമിച്ച് അവതാരക. അമേരിക്കയിലെ ഒക്കലഹോമ കൊക്കോ ടിവിയിലെ വാര്‍ത്താ അവതരണത്തിനിടെയായിരുന്നു വൈറലായ ഈ സംഭവം നടന്നത്. ജേസണ്‍ ഹാക്കറ്റ് എന്ന അവതാരകനെയാണ് സഹ അവതാരക അലക്സ് ഹോസ്ഡന് ഗോറില്ലയോടുപമിച്ചത്.
Imagine coming into work and your co-worker tells you that you look like an ape on National TV SMH….I can't make this up! @alexhousden_ should be ashamed of herself for that remark. @koconews obviously felt it was ok bc she's back on air…wow! pic.twitter.com/Q7JLQxU97v
— El Crumb (@Coppinalltheyzy) August 27, 2019
ഒക്കലഹോമ സിറ്റി മൃഗശാലയിലെ ഒരു ഗോറില്ലയെപ്പറ്റി പറയുമ്പോഴായിരുന്നു അവതാരക ജേസണിനെ ഗോറില്ലയോടുപമിച്ചത്. ‘ഇതിനെ കാണാന്‍ നിങ്ങളെപ്പോലെയുണ്ടെ’ന്നായിരുന്നു അലക്സിന്റെ പരാമര്‍ശം. അലക്സിന്റെ പരാമര്‍ശത്തില്‍ പകച്ചു പോയ ജേസണ്‍ നിശബ്ദനായെങ്കിലും തന്റെ സംയമനം വീണ്ടെടുത്തു. ‘അതേ, അതു പോലെയുണ്ട്. ശരിക്കും, അതെ’ എന്ന് പിന്നീടദ്ദേഹം പ്രതികരിച്ചു.
അലക്സിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി തെളിച്ചു. തൊട്ടടുത്ത ദിവസം അലക്സ് ജേസണിനോട് മാപ്പപേക്ഷ നടത്തി. ചാനലിലൂടെ പരസ്യമായിത്തന്നെയായിരുന്നു അലക്സിന്റെ മാപ്പപേക്ഷ.
Discussion about this post