ഗോപ്രോ ക്യാമറകളും സി സി ടി വികളുമൊക്കെ അരങ്ങ് വാഴുന്ന കാലമാണിത്. അതിനാല്‍ തന്നെ നിരത്തില്‍ നിയമലംഘനങ്ങള്‍ അത്ര പെട്ടെന്നൊന്നും നടക്കില്ല.
പോലീസുകാര്‍ തന്നെ പലപ്പോഴും നിയമം ലംഘിക്കാറുണ്ട്. പക്ഷെ ആരും അത് ചോദ്യം ചെയ്യാറില്ല. ഭയമോ, തെളിവുകളുടെ അഭാവമോ ഒക്കെയാവാം ഇതിന്റെ കാരണം. എന്നാല്‍ സീറ്റ് ബെല്‍റ്റിടാതെ പോയ ഉദ്യോഗസ്ഥരെ പിന്തുടര്ന്ന് നിയമം പഠിപ്പിക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സീറ്റ് ബെല്‍റ്റിടാതെ പോലീസ് വാഹനത്തില്‍ സഞ്ചരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ബൈക്ക് യാത്രികന് പിന്തുടരുന്ന വീഡിയോ ആണിത്. പൊലീസിന്റെ ടാറ്റ സുമോയ്ക്കൊപ്പം ബൈക്കോടിച്ചും ഒടുവില്‍ വാഹനത്തിനു മുന്നില്‍ ബൈക്ക് നിര്‍ത്തിയും യാത്രികന് പോലീസിനെ ചോദ്യം ചെയ്യുകയാണ്. ഒടുിവില്‍ ഗതികെട്ട് പോലീസ് ഡ്രൈവറും അടുത്തിരിക്കുന്ന ഉദ്യോഗസ്ഥരും സീറ്റ് ബെല്‍റ്റ് ഇടുന്നുണ്ട്.
ബൈക്ക് യാത്രികനെ അഭിനന്ദിച്ചും കയ്യടിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇത്രയും ധൈര്യം എന്റെ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ എന്ന സിനിമാ ഡയലോഗിനൊപ്പം നിരവധി പേര് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നുമുണ്ട്.
https://www.facebook.com/100007965498806/videos/2420071791601647/
Discussion about this post