1200 കിലോ പൂക്കള്‍ കൊണ്ട് ഒരുക്കിയ കൂറ്റന്‍ പൂക്കളം. തൃശൂരില്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നടയിലാണ് ഈ കൂറ്റന്‍ പൂക്കളമിട്ടത്. 150 പേരുടെ മൂന്നു ദിവസത്തെ അധ്വാനഫലമാണിത്. 52 അടി വ്യാസമാണ് ഇതിനുള്ളത്.
2008 മുതലാണ് ഇവിടെ അത്തദിനത്തില്‍ കൂറ്റന്‍ പൂക്കളമിട്ടു തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം പ്രളയം കാരണം പൂവിടാന്‍ കഴിഞ്ഞില്ല. 12-ാം തവണയാണ് കൂറ്റന്‍ പൂക്കളം തൃശൂരില്‍ ഒരുക്കിയത്. കൂട്ടായ്മയിലെ അംഗങ്ങള്‍ പൂക്കളുകള്‍ സൗജന്യമായി നല്‍കുകയായിരുന്നു. ജമന്തിയും ചെത്തിയും ഉള്‍പ്പെടെ പത്തുതരം പൂക്കളാണ് ഇതിനായി ഉപയോഗിച്ചത്.
Discussion about this post