ഇപ്പോൾ ട്വിറ്ററിൽ ഒരു മാസം പ്രായമുള്ള മാറ്റിയോയാണ് താരം. ബുറിറ്റോ( മെക്സിക്കൻ ഭക്ഷണ പദാർത്ഥം) ആയി വസ്ത്രം ധരിച്ച കുഞ്ഞിന്റെ ഫോട്ടോകൾ വൈറലാകുന്നു.
മകന്റെ ആദ്യ മാസം ആഘോഷിക്കുന്നതിനായി, ട്വിറ്റർ ഉപയോക്താവ് ബ്രിയാന അവളുടെ സൃഷ്ടിപരമായ കഴിവുകൾ സമന്വയിപ്പിച്ചുകൊണ്ട് ഒരു ചിത്രം തയാറാക്കി. അവനെ ഒരു ബുറിറ്റോ പുതപ്പിൽ പൊതിയാൻ തീരുമാനിച്ചു. ബുറിറ്റോ നിറമുള്ള പുതപ്പിൽ കുട്ടിയെ നന്നായി പൊതിഞ്ഞുകൊണ്ട് ഒരു ബാസ്കറ്റിൽ കിടത്തിയതിന് ശേഷം സൽസ, നാരങ്ങ, ചൂടുള്ള സോസ്, രണ്ട് കുപ്പി ജാരിറ്റോസ് മെക്സിക്കൻ സോഡ, തുടങ്ങിയ ആഹാരത്തിനൊപ്പം കഴിക്കാൻ കഴിയുന്ന വസ്തുക്കൾ ചുറ്റും നിരത്തുകയും ചെയ്തു.
I made a burrito today pic.twitter.com/mr7pHfK93c
— brianna (@briannaaemi) January 13, 2020
“1 മെസ് (1 മാസം)” എന്നെഴുതിയ ഒരു ചെറിയ ലെറ്റർ ബോർഡ് ഉപയോഗിച്ച്, ബ്രിയാന തന്റെ ചെറിയ ചിന്തയിൽ പിറന്ന ഫോട്ടോകൾ ട്വിറ്ററിൽ പങ്കുവെച്ചു, “ഞാൻ ഇന്ന് ഒരു ബുറിറ്റോ ഉണ്ടാക്കി”. എന്ന ക്യാപ്ഷനോടുകൂടി പങ്കുവെച്ച ചിത്രം ട്വിറ്ററിൽ വൈറലാകുകയായിരുന്നു.
Discussion about this post