ചന്ദ്രോപരിതലത്തിലൂടെ നടന്നു പോകുന്ന മനുഷ്യന്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ വീഡിയോ കാണുന്നവരെല്ലാം ആദ്യം അങ്ങനെയേ ചിന്തിക്കൂ… പക്ഷെ പെട്ടെന്ന് ഒന്ന് ഞെട്ടും. ചന്ദ്രോപരിതലം പോലൂള്ള ആ സ്ഥലത്തുകൂടി ഓട്ടോറിക്ഷ പോകുന്നു. ചിലര്‍ നടക്കുന്നു. ട്രോളന്മാരുടെ തലയില്‍ പോലും ഉദിക്കാത്ത വല്ലാത്ത ഐഡിയയാണ് ബെംഗളൂരുവിലെ ഒരു കലാകാരന്റെ തലയില്‍ ഉദിച്ചത്. തകര്‍ന്ന് റോഡ് നന്നാക്കാത്തതിലുള്ള വേറിട്ട പ്രതിഷേധമായിരുന്നു അത്.
ബെംഗളൂരുവിലെ തകര്‍ന്ന റോഡ് ശരിയാക്കാത്ത അധികൃതരെ പരിഹസിച്ചാണ് ഈ കലാകാരന് രംഗത്തെത്തിയത്. ബഹിരാകാശ യാത്രികന്റെ വേഷത്തിലെത്തിയ ഇയാള്‍ തകര്‍ന്ന റോഡിലൂടെ നടക്കുന്ന വിഡിയോ പകര്‍ത്തി. രാത്രി പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ ഒറ്റനോട്ടത്തില്‍ അന്യഗ്രഹത്തിന്റെ ഉപരിതലത്തിലൂടെ മനുഷ്യന് നടക്കുന്ന പോലെ തോന്നും.
Hello bbmp👋 @BBMPCOMM @BBMP_MAYOR @bbm #thelatest #streetart #nammabengaluru #herohalli pic.twitter.com/hsizngTpRH
— baadal nanjundaswamy (@baadalvirus) September 2, 2019
Discussion about this post