മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ഗോസ്വാമിയുമൊത്തുള്ള അനുഷ്ക ശർമ്മയുടെ ചിത്രങ്ങൾ അനുഷ്കയുടെ ആരാധക പേജിലൂടെ വൈറലാകുന്നു. മുൻ ഇന്ത്യൻ വനിതാക്രിക്കറ്റ് താരം ജുലാൻ ഗോസ്വാമിയുടെ ജീവചരിത്രം സിനിമയാക്കാൻ 2017 ൽ സോണി പ്രഖ്യാപിച്ചപ്പോൾ, കാസ്റ്റിംഗ് തീരുമാനത്തെ പിന്തുടരുന്നതിൽ പരാജയപ്പെട്ടിരുന്നു. അനുഷ്കയുടെ ചിത്രങ്ങൾ പുറത്തുവന്നതോട് കൂടി ചിത്രത്തിൽ അനുഷ്ക അഭിനയിക്കുമെന്ന് അനൗദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ് .
ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ നടത്തിയിട്ടില്ല. എന്നാൽ നടിയും മുൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഒരുമിച്ചുള്ള ചിത്രങ്ങൾ ഓൺലൈൻ ആരാധകരിൽ ഈ പ്രതീക്ഷ നൽകുന്നതാണ്.
ചിത്രങ്ങളിൽ പഴയ ഇന്ത്യൻ ക്രിക്കറ്റ് ടീം ജേഴ്സി അണിഞ്ഞ അനുഷ്ക ശർമ്മയും ജുലാൻ ഗോസ്വാമിയും ക്രിക്കറ്റ് പിച്ചിൽ ചുറ്റിനടക്കുന്നതായാണ്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ചിത്രങ്ങളിൽ എടുത്തിരിക്കുന്നത്. എന്തായാലും ഫോട്ടോകൾ ഇതിനോടകം വൈറലായി കഴിഞ്ഞു.
Discussion about this post