കൊച്ചി: പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിന്റെ ബില്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന് അനീഷ് ഉപാസന. 11 തരം ഭക്ഷണത്തിനും വെളളവും ചേര്‍ത്ത് 4.32 ലക്ഷം ബില്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്ന ഈ ബില്ല് കണ്ട് ആദ്യം എല്ലാവരും ഒന്ന് ഞെട്ടി. പിന്നീടാണ് കാര്യം പിടികിട്ടിയത്. സംഗതി ഇന്ത്യന്‍ രൂപയല്ല.
സൊമാലിയയിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍ നിന്നുമാണ് സംവിധായകനും കൂട്ടരും ഭക്ഷണം കഴിച്ചിരിക്കുന്നത്. സൊമാലിലാന്റ് ഷില്ലിംഗ് ആണ് അവിടുത്തെ കറന്‍സി. 10 സൊമാലിലാന്റ് ഷില്ലിംഗ് എന്നാല്‍ 1.22 ഇന്ത്യന്‍ രൂപയാണ്. അതായത് ഒരു ഷില്ലിംഗ് കേവലം 12.2 പൈസ മാത്രമാണ് മൂല്യമുള്ളത്.
Discussion about this post