രാജ്കോട്ട്: ടിക് ടോക് വീഡിയോ ചിത്രീകരിക്കാനായി യുവാവ് സ്വന്തം ജീപ്പിന് തീയിട്ടു. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ ഇന്ദ്രജീത് സിംഗ് ജഡേജയാണ് അറസ്റ്റിലായത്. അഗ്നിശമന സേനാ ഓഫീസിന് മുന്നില്‍ തിരക്കേറിയ റോഡിന്റെ നടുക്ക് വച്ചാണ് ഇയാള്‍ തന്റെ ജീപ്പിന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.
https://twitter.com/dineshjoshi70/status/1168817621891870720?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1168817621891870720&ref_url=https%3A%2F%2Fwww.asianetnews.com%2Fnews%2Fviral-news%2Fangry-rajkot-man-sets-car-on-fire-friend-records-him-px9jpv
ടിക് ടോക് വീഡിയോയ്ക്കായി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വണ്ടി ഓണാകാതിരുന്നതില്‍ പ്രകോപിതനായാണ് ഇന്ദ്രജീത് ജീപ്പ് കത്തിച്ചത്. ഇയാള്‍ ജീപ്പ് കത്തിക്കുന്നതിന്റെ വീഡിയോ ടിക്ടോക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇയാളുടെ പ്രവര്‍ത്തിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
Discussion about this post