അവധി ദിവസം മീന്‍ പിടിക്കാനിറങ്ങിയതാണ് പത്തൊന്‍പതുകാരനായ ഓസ്കര് ലുന്‍ഡാല്‍. എന്നാല്‍ അവന്റെ ചൂണ്ടയില്‍ കുടുങ്ങിയതാകട്ടെ ഒരു വിചിത്ര മത്സ്യവും. തുറിച്ച കണ്ണും നീളന്‍ വാലുമൊക്കെയുള്ള അതിനെക്കണ്ട് അവനാകെ അമ്പരന്നു. ദിനോസറിനെപ്പോലെയുണ്ടായിരുന്നു എന്നാണ് ഓസ്കര് ലുന്‍ഡാല്‍ ചൂണ്ടയില്‍ കുടുങ്ങിയ ആ മീനിനെക്കുറിച്ച് പറഞ്ഞത്. സത്യത്തില്‍ അത് മീന്‍ തന്നെയാണോ എന്ന് എല്ലാവരും ഒന്ന് അമ്പരക്കുകയും ചെയ്തു.
Oscar Lundahl was trying to catch blue #halibut when he found the unusual #fish on the end of his line off the coast of #Norway. pic.twitter.com/0SCVK5n5od
— Baja Expeditions (@BajaExpeditions) September 16, 2019
നോര്‍വേ തീരത്താണ് സംഭവം. നോര്‍ഡിക് സീ ആംഗിളിങ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ഓസ്കാര്‍. അന്‍ഡോയ ദ്വീപിന് സമീപത്ത് നിന്നാണ് യുവാവിന് ഈ വിചിത്ര മത്സ്യത്തെ ലഭിച്ചത്. ഈ മത്സ്യത്തോടൊപ്പമുള്ള യുവാവിന്റെ ചിത്രം കുറഞ്ഞ സമയത്തിനുള്ളിലാണ് വൈറലായത്. എന്നാല്‍ റാറ്റ് ഫിഷ് വിഭാഗത്തില്‍പ്പെടുന്ന മത്സ്യമാണ് ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Discussion about this post