ആതിരപ്പള്ളി കാണുവാൻ എത്തുന്നവരെ ഞെട്ടിച്ചുകൊണ്ട് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം പതിമൂവായിരം ചതുരശ്രയടിയില്‍ ഭീമാകാരമായ ഭൂഗര്‍ഭ തടവറ. ഹോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനായി നിർമിച്ചതാണ് ഈ ഭൂഗർഭ തടവറ.
പ്രമുഖ ആക്ഷന്‍ സംവിധാകന് റോജര്‍ എല്ലീസ് ഫ്രേസറുടെ എസ്കേപ് ഫ്രം ബ്ലാക് വാട്ടര്‍ എന്ന ചിത്രത്തിന്റെ പ്രധാന ലോക്കേഷനാണ് ഈ സ്ഥലം. ഇന്ത്യൻ ജയിലില്‍ അകപ്പെടുന്ന അമേരിക്കക്കാരന്റെ രക്ഷപ്പെടാനുള്ള ശ്രമമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 15 ദിവസം അതിരപ്പിള്ളിയിലാണ് ഷൂട്ട്. കണ്ണൂര്‍, എറണാകുളം, ബംഗ്ലൂര് അമേരിയ്ക്കയിലുമായാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്.
അതിരപ്പിള്ളി റോഡില്‍, ഡ്രീം വേള്‍ഡ് പാര്ക്കിന് എതിര്‍വശത്തുള്ള ഈ സെറ്റ് കാണാന്‍ സന്ദര്‍ശകര്‍ ധാരാളം എത്തുന്നുണ്ട്. 20 ദിവസംകൊണ്ട് കരിങ്കല്ലില്‍ കെട്ടിപ്പൊക്കിയ തടവറയുടെ ശില്പി പയ്യന്നൂര്‍ സ്വദേശി അഖില്‍ രാജ് ചിറയിലാണ്. അകത്ത് പത്ത് അറകളുള്ള തടവറ നിര്‍മിക്കാന്‍ 38 ലക്ഷത്തോളം രൂപയാണ് ചിലവാക്കിയത്.
തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍നിന്ന് 2012ല്‍ ശില്പകലയില് ബിരുദം നേടിയ അഖില്‍, കലാസംവിധായകന്‍ സാബു ശിവന്റെ ശിഷ്യനായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പൃഥ്വിരാജ് നായകനായ മെമ്മറീസിലൂടെ സിനിമയില്‍ അരങ്ങേറ്റം. ദൃശ്യം, എന്ന് നിന്റെ മൊയ്തീന് തുടങ്ങി നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായി. സ്വതന്ത്രമായി ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എസ്കേപ് ഫ്രം ബ്ലാക് വാട്ടര്‍.
Discussion about this post