രസകരമായ വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ താരങ്ങളായ അമ്മാമ്മയും കൊച്ചുമോനും വീണ്ടുെ എത്തിയിരിക്കുകയാണ്. ഒപ്പം ഒരു കുഞ്ഞ് അതിഥിയുമുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് ഹെലികോപ്റ്ററില്‍ പറന്ന് നേവി ഹോസ്പിറ്റലില്‍ പിറന്നുവീണ സുബ്ഹാനാണ് ആ കൊച്ചു താരം.
https://www.youtube.com/watch?time_continue=164&v=ITlHtkkDFwo
ഇത്തവണ ഇവര്‍ എത്തിയിരിക്കുന്നത് മാതാപിതാക്കള്‍ക്ക് ഒരു സന്ദേശവുമായാണ്. തങ്ങളുടെ പുതിയ വീഡിയോയിലൂടെ കുഞ്ഞുമക്കളെ എത്ര കരുതലോടെ നോക്കണമെന്ന് പറഞ്ഞു തരികയാണ് അമ്മാമ്മയും കൊച്ചുമോനും. ഒരു ഭിക്ഷക്കാരിയുടെ കൈയില്‍ കുഞ്ഞിനെ കിട്ടുന്നതും അതില്‍ അമ്മാമ്മയും കൊച്ചുമോനും ഇടപെടുന്നതുമാണ് വീഡിയോയില്‍. കൈയില്‍ കുഞ്ഞുമായി ഭിക്ഷതേടി വീട്ടിലെത്തുന്ന പ്രായമായ സ്ത്രീയെ അമ്മാമ്മ സംശയം തോന്നി ചോദ്യം ചെയ്യുന്നു. കൊച്ചു മകനെ വിളിച്ച് കാര്യം പറയുമ്പോഴേക്കും കുഞ്ഞിനെ അവരുടെ കൈയില്‍ നല്കി ആ സ്ത്രീ രക്ഷപെടുന്നതാണ് വീഡിയോയില്‍ ഉള്ളത്.
സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണ് അമ്മാമ്മയ്ക്കും കൊച്ചുമകനുമുള്ളത്. എണ്പത്തിയുകാരിയായ എറണാകുളം ചിറ്റാറ്റുകര സ്വദേശി മേരി ജോസഫ് മാമ്പിള്ളിയാണ് ഈ വൈറല്‍ അമ്മാമ്മ. ജിന്‍സനാണ് അമ്മാമ്മയെ വൈറലാക്കിയ ഈ കൊച്ചു മകന്.
Discussion about this post