അമല പോള്‍ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തിയ സിനിമയാണ് ‘ആടൈ’. എന്നാല്‍ സിനിമയെപ്പറ്റിയുള്ള ആരാധക പ്രതികരണമറിയാന്‍ താരം വേഷം മാറി തീയറ്ററിലെത്തിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. റിപ്പോര്‍ട്ടറുടെ വേഷത്തിലാണ് അമല എത്തിയത്. ഇതിന്റെ വീഡിയോ നടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തു വിട്ടിട്ടുണ്ട്.
സിനിമ കഴിഞ്ഞ് പുറത്തിറങ്ങുന്നവരോടാണ് അമല ചിത്രം എങ്ങനെയുണ്ടെന്ന് ചോദിക്കുന്നത്. മുടി മുറിച്ച് തൊപ്പിയും കണ്ണടയും ധരിച്ചിരിക്കുന്നതിനാല്‍ ഒറ്റനോട്ടത്തില്‍ അമല പോള്‍ ആണിതെന്ന് ആര്‍ക്കും മനസിലാക്കാന്‍ കഴിഞ്ഞില്ല. പ്രതികരണം ചോദിച്ചവരെല്ലാം അമല പോളിന്റെ പ്രകടനത്തെ കുറിച്ചാണ് വിലയിരുത്തിയത്. അമല പോള്‍ മാത്രമല്ല സിനിമയുടെ സംവിധായകനായ രത്നകുമാര്‍, നടന്മാരായ രോഹിത്ത്, ഗോപി എന്നിവരും തിയറ്ററില്‍ എത്തിയിരുന്നു. ഇവരെല്ലാം ചേര്‍ന്നാണ് ആരാധകരോട് സിനിമയെ കുറിച്ച് ഓരോ ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടിരുന്നത്.
https://www.instagram.com/tv/B0PyD4tjeRE/?utm_source=ig_web_button_share_sheet
Discussion about this post