ടൂറിസം വകുപ്പിന്റയെ അതിഥി മന്ദിരമായ പാലസിൽ 11 വർഷത്തിനു ശേഷം സിനിമാ ചിത്രീകരണത്തിന് അനുമതി. മമ്മൂട്ടി മുഖ്യമന്ത്രിയുടെ റോളിലെത്തുന്ന ‘വൺ’ എന്ന ചിത്രത്തിന്റയെ ഷൂട്ടിംഗ് 21 ന് ആരംഭിക്കും. സർക്കാർ അതിഥി മന്ദിരങ്ങൾ ഷൂട്ടിങ്ങിനു നൽകുന്നത് 2008 ൽ നിർത്തലാക്കിയിരുന്നു. അതിനാൽ മന്ത്രിസഭയുടെ പ്രേത്യക അനുമതി വാങ്ങിയാണ്, തിരുവിതാംകൂർ രാജാക്കന്മാരുടെ വേനൽക്കാല വസ്തിയായിരുന്ന പഴയ പാലസ് മന്ദിരം 20 ദിവസത്തേക്കു നിർമാതാവിനു വാടകയ്ക്കു നൽകിയത്. 118 വർഷം പഴക്കമുള്ള പാലസിന്റയെ പൂമുഖവും പുറത്തെ പൂന്തോട്ടവും താഴത്തെ നിലയിലുള്ള കോൺഫറൻസ് ഹാളും മാത്രമേ ഷൂട്ടിങ്ങിന് ഉപയോഗിക്കുന്നുള്ളൂ.
പുനരുദ്ധാരണ പ്രവർത്തങ്ങൾക്കായി രണ്ട് വർഷമായി അടച്ചിട്ടിരിക്കുന്നതിനാൽ മുഷിഞ്ഞ ഭിത്തികൾ സിനിമയ്ക്ക് യോജിച്ച വിധത്തിൽ പെയിന്റ് ടിച്ചു മോടി കൂട്ടുന്ന ജോലി തുടങ്ങി.സന്തോഷ് വിശ്വനാഥാണ് വണ്ണിന്റയെ സംവിധയകാൻ. ഷൂട്ടിങ് നിർത്തലാക്കുന്നതു വരെ സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനും ടി താമസസ്ഥലവുമായിരുന്നു പാലസ്.
Discussion about this post