നേര്‍ത്ത ഓറഞ്ച് നിറവും ചുരുണ്ട് പിണഞ്ഞ നിരവധി കാലുകളുമായി ഒരു അപൂര്‍വ ജീവി. അലാസ്കന്‍ തീരത്തുനിന്നുമാണ് ഈ ജീവിയെ ശാസ്ത്രലോകം കണ്ടെത്തിയത്.
അലാസ്ക്കന്‍ തീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളിയുടെ വലയിലാണ് അന്യഗ്രഹജീവിയെപ്പോലുള്ള ഈ ജീവി കുടുങ്ങിയത്.
ചുരുണ്ടുപിണഞ്ഞ നീളന്‍ കാലുകള്‍ ഈ ജീവി താളത്തില്‍ ചലിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാറാ വാസര്‍ ആല്‍ഫ്രഡ് ആണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നീരാളിയെപ്പോലെ തോന്നിക്കുന്ന ജീവിയുടെ ശരീരത്തിനടിയിലായി നേര്‍ത്ത ഞരമ്പുകളും കാണാം. സാറാ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച അപൂര്‍വ ജീവിയുടെ ദൃശ്യങ്ങള്‍ ഇതുവരെ 1.2 മില്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. അലാസ്കയിലെ പ്രിന്‍സ് ഓഫ് വേല്‍സ് ദ്വീപിനു സമീപത്തു നിന്നാണ് ഈ ജീവിയെ കണ്ടെത്തിയത്.
https://www.youtube.com/watch?v=UxYJqZupcjY
Discussion about this post