നിരവധി ആരാധകരുള്ള താര സുന്ദരിയാണ് ആലിയ ഭട്ട്. 2012ല്‍ കരണ്‍ജോഹര്‍ സംവിധാനം ചെയ്ത ‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍’ എന്ന സിനിമയിലാണ് ആലിയ നായികയായി ആദ്യം അഭിനയിക്കുന്നത്. ഫാഷന്റെ കാര്യത്തിലും ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരം കൂടിയാണ് 26കാരിയായ ഈ സുന്ദരി. അതിനാല്‍ തന്നെ വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട് ആലിയ. എന്നാല്‍ ആരാധകര്‍ക്കായി താരം പങ്കുവെച്ച ഫിറ്റ്നസ് രഹസ്യമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഊട്ടിയില്‍ നടക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ താരം എടുത്ത ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ സൗന്ദര്യരഹസ്യവും ദിനചര്യകളുമാണ് താരം ഇതില്‍ പറയുന്നത്. മുന്‍പ് രാവിലെ എഴുന്നേറ്റാലുടന്‍ കോഫി കുടിക്കുന്ന ശീലമുണ്ടായിരുന്നു എന്നും പിന്നീട് ആ ശീലം ഉപേക്ഷിച്ചുവെന്നും ആലിയ പറയുന്നു. ഇപ്പോള്‍ രാവിലെ എഴുന്നേറ്റാലുടന്‍ നാരങ്ങ ഇട്ട ചൂട് വെള്ളമാണ് കുടിക്കുന്നത് എന്നും രാവിലെ എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ് ചൂട് നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ചര്‍മ്മത്തിന്റെ തിളക്കത്തിനും നല്ലതാണെന്നുമാണ് താരം പറയുന്നത്.
Discussion about this post