തമിഴിൽ അഭിനയത്തിന് പ്രാധാന്യം നൽകി നിൽക്കുന്ന നായികമാർ ഒരുപാട് ആണ്. അതിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ഐശ്വര്യ രാജേഷ്. കാക്ക മുട്ടായി എന്ന ചിത്രത്തിലെ ‘അമ്മ വേഷത്തിലൂടെ ആണ് ഐശ്വര്യ ശ്രദ്ധിക്കപെടുന്നത്. അതിനു ശേഷം ഒരുപാട് നല്ല വേഷങ്ങൾ അവർ നമ്മുക്ക് മുന്നിൽ അവതരിപ്പിച്ചു. മലയാളത്തിൽ ജോമോന്റെ സുവിശേഷങ്ങൾ, സഖാവ് എന്നി ചിത്രങ്ങളിലെ പക്വതയാർന്ന അഭിനയവും അവരെ ഗ്രാഫ് മേലേക്ക് ഉയർത്തുന്നു.
ഇത്തവണ ജെഎഫ് ഡബ്ല്യു ലൈഫ് സ്റ്റൈല്‍ മാഗസിന്റെ കവര്‍ ഗേളാകുന്നത് ഐശ്വര്യയാണ്. അതിന്റെ ഫോട്ടോഷൂട് വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ചെക്കാ ചിവന്ത വാനം ആണ് അവസാനമായി ഐശ്വര്യയുടെ പുറത്തിറങ്ങിയ ചിത്രം. ശക്തമായ ഒരു സ്ത്രീ കഥാപാത്രമായി ആണ് അവർ അതിൽ എത്തിയത്, അടുത്തതായി ധനുഷിന്റെ വടചെന്നൈ ആണ് ഐശ്വര്യയുടെ പുറത്തിറങ്ങാൻ ഉള്ള ചിത്രം.
Discussion about this post