പാരീസ് ഫാഷൻ വീക്കിലെ വസ്ത്രധാരണത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ശേഷം വീണ്ടും ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായിക്ക് നേരെ വിമർശനം. ഒരു സിനിമയുടെ ട്രെയിലർ റിലീസിന് ധരിച്ച കറുപ്പ് ഔട്ട്ഫിറ്റിലാണ് താര സുന്ദരി വീണ്ടും കുടുങ്ങിയത്.
ഐശ്വര്യയുടെ ഈ വസ്ത്രം ഫാഷന്‍ ലോകത്തിന് അത്രക്ക് പിടിച്ചിട്ടില്ല. ഒപ്പം വസ്ത്രം ഒട്ടും ആകർഷണം ഇല്ല എന്നും വിമർശനം ഉയര്‍ന്നു. കറുപ്പ് ടോപ്പ്, കറുപ്പ് ബ്ലേസർ ജാക്കറ്റ് ഒപ്പം പ്ലെയ്ൻ ബ്ലാക്ക് പാന്റും ആയിരുന്നു ഐശ്വര്യയുടെ വസ്ത്രം. എല്ലാം കൂടി കറുപ്പ് മയം എന്നായിരുന്നു ആരാധകരുടെ കമന്റ്. മിതമായ രീതിയിലായിരുന്നു മേക്കപ്പ്.
Discussion about this post