വില്ലുപുരം: മകന്റെ വിവാഹം കാണണമെന്നത് ദെവമണിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പക്ഷെ അതിന് ആ പിതാവിന് യോഗമുണ്ടായില്ല. ആഗ്രഹം പൂര്‍ത്തീകരിക്കാതെ അച്ഛന് മടങ്ങിയപ്പോള്‍ വിധിയെന്ന് കരുതി മാറി നില്ക്കാന് മകനും തയ്യാറായില്ല. ഒടുവില്‍, പിതാവിന്റെ മൃതദേഹത്തെ സാക്ഷിയാക്കി മകന് വിവാഹിതനായി. പുതിയ വസ്ത്രങ്ങള്‍ ധരിച്ച് കസേരയില്‍ ഇരിക്കുന്ന പിതാവിന്റെ ശരീരത്തിനൊപ്പം നിന്ന് മകനും വധുവും എടുത്ത ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. തമിഴ്നാട്ടിലെ വില്ലുപുരത്തിനടുത്ത തിണ്ടിവനത്താണ് വിചിത്രമായ വിവാഹം നടന്നത്.
തിണ്ടിവനം സ്വദേശിയും അധ്യാപകനുമായ അലക്സാണ്ടറും സഹപ്രവര്‍ത്തകയായ അന്നപൂര്‍ണാനിയും തമ്മിലുള്ള വിവാഹമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. സെപ്തംബര്‍ രണ്ടിന് വിവാഹം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഓഗസ്റ്റ് ഒമ്പതിന് പിതാവ് ദേവമണി അന്തരിച്ചു. തുടര്‍ന്നാണ് പിതാവിന്റെ മൃതദേഹം സംസ്കരിക്കും മുന്‍പ് വിവാഹം നടത്താന്‍ തീരുമാനിച്ചത്.മൈലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താനാണ് ഇരു വീട്ടുകാരും നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് തന്റെ വീട്ടില്‍വെച്ചുതന്നെ വിവാഹം നടത്തുന്നതിന് വധുവിന്റെ വീട്ടുകാരോട് അലക്സാണ്ടര്‍ അനുവാദം ചോദിച്ചു. വധുവിന്റെ ബന്ധുക്കള്‍ സമ്മതം മൂളിയതോടെ പിതാവ് മരിച്ച അന്ന് വൈകുന്നേരം തന്നെ വിവാഹച്ചടങ്ങ് നടത്തുകയും ചെയ്തു.മകന്റെ വിവാഹം നടന്നു കാണണമെന്നത് ദൈവമണിയുടെ വലിയ അഭിലാഷമായിരുന്നു. അതുകൊണ്ടാണ് സംസ്കാരത്തിനു മുന്നേ മൃതദേഹത്തെ സാക്ഷിയാക്കി വിവാഹം നടത്താന്‍ തീരുമാനിച്ചതെന്ന് അലക്സാണ്ടറുടെ ബന്ധുക്കളിലൊരാള്‍ പറഞ്ഞു. വിവാഹത്തിന്റെ പിറ്റേദിവസം ദൈവമണിയുടെ സംസ്കാരം നടന്നു.
Discussion about this post