ദുർഗാ പൂജ വലിയ ആഘോഷമാക്കിയിരിക്കുകയാണ് ബോളിവുഡ് താരങ്ങൾ. ആഘോഷത്തിന്റയെ ചിത്രങ്ങളും വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ദുർഗാ പൂജയിൽ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്നത് നടി ഐശ്വറായിയും മകൾ ആരാധ്യ ബച്ചനുമാണ്.
കുച്ച് കുച്ച് ഹോത്താഹേയിലെ കജോൾ അവതരിപ്പിച്ച അഞ്ജലി എന്ന കഥാപാത്രത്തിന് സമാനമായിട്ടായിരുന്നു ആരാധ്യയുടെ ഗെറ്റപ്പ്. ആരാധ്യയെ കണ്ടപ്പോൾ ഒരിക്കൽ കൂടി അഞ്ജലിയെ ഓർമ വന്നുവെന്നാണ് ആരാധകർ പറയുന്നത്. മുംബൈയിലെ രാമകൃഷ്ണ മിഷനിലെ പൂജയ്ക്കാണ് ഐശ്വര്യയും ആരാധ്യയും എത്തിയത്. അമ്മയും മകളും ഓരിപോലുള്ള വസ്ത്രധരിച്ചായിരുന്നു എത്തിയത്.
Discussion about this post