പൊങ്കൽ എന്നത് സൗത്തിന്ത്യയിൽ ആഘോഷങ്ങളുടെ ദിവസമാണ്. പൊങ്കൽ ദിനമായ ഇന്ന് പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കിരൺ ബേദി തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോ വൈറലാകുന്നു.
ഇന്ന് നഗരസഭ, പൊതുമരാമത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും നഗരം വൃത്തിയായി സൂക്ഷിക്കാൻ പ്രവർത്തിക്കുന്ന സ്വച്ഛത കോർപ്പറേഷനിലെ വനിതകളുമായും കിരൺ ബേദി പൊങ്കൽ ഉത്സവം ആഘോഷിച്ചു. ആഘോഷങ്ങളിൽ ഒരു മുത്തശ്ശി നൃത്തം ചെയ്യുന്ന ഒരു വീഡിയോയാണ് കിരൺ ബേദി ട്വിറ്ററിൽ പങ്കുവെച്ചത്.
നിഷ്കളങ്കമായ മുഖത്തോട് കൂടി ഒരു തമിഴ് പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന മുത്തശ്ശിയെ വീഡിയോയിൽ കാണാം. മുത്തശ്ശിയുടെ നൃത്തചലനങ്ങൾ കാണുമ്പോൾ മറ്റ് സ്ത്രീകൾ അവരെ പ്രോത്സാഹിപ്പിക്കുന്നതായും കാണാൻകഴിയും.
See a video of the same. pic.twitter.com/4OXTycFT4d
— Kiran Bedi (@thekiranbedi) January 14, 2020
27സെക്കൻഡ് മാത്രമുള്ള വീഡിയോ ഓൺലൈൻ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ആഘോഷങ്ങൾക്ക് പ്രായം ഒരു തടസമല്ല എന്നിങ്ങനെയുള്ള കമന്റുകൾ പോസ്റ്റിന് താഴെയായി നിറയാൻ തുടങ്ങി. നരവധിപേർ ഇത് ഷെയർ ചെയ്യുകയും ചെയ്തു. കാണുന്നവരുടെയെലാം മുഖത്തുപുഞ്ചിരി വിരിയിക്കുന്ന വീഡിയോ ഇപ്പോൾ ട്വിറ്ററിൽ മാത്രമല്ല മറ്റ് സോഷ്യൽ മാധ്യമങ്ങളിലും നിറയുകയാണ്.
Discussion about this post