ഭോപ്പാല്‍ : തലയിലുണ്ടായ മുഴ കൊമ്പായി മാറിയതോടെ അപൂര്‍വ്വ രോഗത്തിന്റെ പിടിയിലാണ് ശ്യാം ലാല്‍ യാദവ് എന്ന വയോധികന്. നെറുകയില്‍ നിന്നും മുകളിലേക്ക് വളര്‍ന്ന് കൊമ്പ് ഒടുവില്‍ ഡോക്ടര്‍മാര്‍ ഓപ്പറേഷന് നടത്തി നീക്കം ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുളച്ച കൊമ്പ് അടുത്തിടെയാണ് നീക്കം ചെയ്തത്. ഒരു അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ തലയില്‍ ഉണ്ടായ പരിക്കാണ് പിന്നീട് കൊമ്പ് പോലെ വളര്‍ന്നത്.
ആദ്യം തലയില്‍ മുഴയാണ് ഉണ്ടായിരുന്നത്. പിന്നീടത് വലുതാവുകയായിരുന്നു. വലുതായപ്പോള്‍ സഹിക്കാനാവാത്ത വേദനയും ഉണ്ടായിരുന്നുവെന്ന് ശ്യാം ലാല്‍ പറഞ്ഞു. കൊമ്പ് തലയില്‍ മുടിക്ക് മുകളിലേക്ക് ഉയര്‍ന്നതോടെ സ്വന്തമായി മുറിച്ചുമാറ്റാന്‍ ശ്യാം ലാല്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നിട്ടും മുഴ വളര്‍ന്നു കൊണ്ടിരുന്നു.അവസാനമാണ് ശ്യാം ലാല്‍ സാഗറിലെ ഭാഗ്യോദയ് ടിര്‍ത്ത് ആശുപത്രിയില്‍ ചികിത്സ തേടിയത്. തൊലിയില്‍ സൂര്യപ്രകാശം എത്തുന്ന ഇടത്ത് ഉണ്ടാകുന്ന ‘ചെകുത്താന് കൊമ്പ്’ എന്നു വിളിക്കുന്ന എണ്ണമയം സംബന്ധിച്ച ഒരു രോഗമാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഓപ്പറേഷനിലുടെ വിശാല്‍ ഗാജ്ഭിയേ എന്ന ഡോക്ടറാണ് കൊമ്പ് നീക്കം ചെയ്ത് ശ്യാം ലാലിനെ രക്ഷിച്ചത്.
Discussion about this post