സിനിമയിൽ മാത്രമല്ല നിത്യജീവിതത്തിലും മിന്നും താരമാണ് തമിഴ് നടന് അജിത്ത് കുമാര്‍. അതിനാല്‍ തന്നെയാണ് ആരാധകര്‍ അദ്ദേഹത്തെ സ്നേഹപൂര്‍വം ‘തല’ എന്ന് വിളിക്കുന്നത്. സിനിമ മാത്രമല്ല അജിത്തിന്റെ പ്രവര്‍ത്തനമേഖല. മറ്റുള്ളവരെ സഹായിക്കുന്നതിലും അജിത്ത് മുന്നിലാണ്. ഇപ്പോഴിതാ 5000 പേര്‍ക്ക് കണ്ണിന്റെ ശസ്ത്രക്രിയയ്ക്കുള്ള പണം നല്‍കിയാണ് അജിത്ത് വാര്‍ത്തകളില്‍ നിറയുന്നത്.
ഗായത്രി എന്ന യുവതി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 5000 പേര്‍ക്ക് സൗജന്യമായി കണ്ണ് സര്‍ജറി നടത്തി. തല അജിത്താണ് ഇതിനുള്ള പണം നല്‍കിയത് എന്നാണ് പോസ്റ്റില്‍ പറയുന്നത്. അജിത്തിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
Discussion about this post