മിക്ക യാത്രാപ്രേമികളുടെയും സ്വപ്നം ആണ് മഴക്കാലത്ത് ഉള്ള ഹിമാലയൻ യാത്ര. യാത്ര പോകാൻ ഇഷ്ടമുള്ള, അതിനെ പ്രണയിക്കുന്ന ഏവരുടെയും സ്വപ്ന ഭൂമിയുമാണ് ഹിമാലയം. മഴക്കാലത്ത് കാണാൻ ഉണ്ട് ഒരുപാട് ഹിമാലയത്തിൽ. അങ്ങനെ കാണാൻ ഉള്ള അഞ്ച് സ്ഥലങ്ങൾ പരിചയപെടാം.
1. പൂക്കളുടെ താഴ്വര
പേരിനോട് നൂറു ശതമാനം നീതി പുലർത്തുന്ന സ്ഥലം ആണ് ഇവിടം. 500 ഓളം തരത്തിലുള്ള പൂക്കൾ ഇവിടെ വിരിയാറുണ്ട്. ഹേമകുണ്ഡ്, ഹാഥി പർബത്, സപ്തർഷി മലനിരകൾ എന്നിവയും ഇവിടെയാണ്. തീർത്ഥാടകരുടെയും ട്രെക്കേഴ്സിന്റെയും ഇഷ്ട സ്ഥലം ആണിത്.
2. ഹാംപ്ത പാസ്
കുളുവിന്റെ പച്ചപ്പും ലാഹൗളിൻറെ മരുഭമിയും ചേർന്ന സുന്ദരപ്രദേശം ആണ് ഹാംപ്ത പാസ്. സ്പിറ്റി താഴ്വരകളുടെയും പിര്‍ പാഞ്ജല്‍ റേഞ്ചിന്റേയും ഇന്ദ്രസേന മലയുടേയും 180 ഡിഗ്രിയിലുള്ള കാഴ്ചയും ഈ യാത്രയില്‍ ആസ്വദിക്കാം.
3. കശ്മീരിലെ ഗ്രേറ്റ് ലേക്ക് ട്രെക്ക്
പ്രകൃതി സൗന്ദര്യവും സാഹസികതയും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് ഇവിടം. 9 ദിവസം നീണ്ടു നിൽക്കുന്ന ട്രെക്കിങ്ങിനു മികച്ച കായികക്ഷമതെയും മാനസികാരോഗ്യവും വേണം. നിശ്ശബ്ദതയുടെ സൗന്ദര്യം വേണ്ടുവോളം ഒരു സഞ്ചാരിക്ക് ഈ തടാകക്കരയില്‍ നിന്നും ലഭിക്കും.
4. ഭൃഗു തടാകം
പല സിനിമകളിലും മറ്റും കണ്ടു നമ്മൾ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ആണ് ഹിമാചൽ പ്രദേശിലെ ഭൃഗു തടാകം. പ്രദേശവാസികൾ ഏറെ പവിത്രമായി കരുതുന്ന ഒന്നാണ് ഭൃഗു തടാകം. മണാലിയില്‍ നിന്നും 22 കി.മീ അകലെയുള്ള ഗുലാബയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്.
5. താർസാർ മാർസാർ കൊടുമുടികൾ
ബാക്കിയുള്ള സ്ഥലങ്ങൾ പോലെ അത്രേ ജനപ്രിയമായ ഒന്നല്ല ഈ കൊടുമുടികൾ. സ്ഫടികസമാനമായ ജലാശയങ്ങള്‍ കൊണ്ടാണ് സഞ്ചാരപ്രിയരെ ഇവ മാടി വിളിക്കുന്നത്.പച്ചപ്പുല്‍മേടുകളും പൈന്മരക്കൂട്ടവുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
Discussion about this post