- തേൻ ഒരിക്കലും ചീത്തയാകില്ല. ഒരിക്കലും ചീത്തയാകാത്ത ഒരു ഭക്ഷണ പദാർത്ഥം ആണ് തേൻ. എത്ര വര്‍ഷം വേണമെങ്കിലും തേൻ കേടാകാതെ ഇരിക്കും. വർഷങ്ങൾക്ക് മുൻപ് ഭരണികൾ ആക്കി വച്ചിരുന്ന തേൻ കേടുപാടുകൾ കൂടാതെ ആർക്കിയോളജിസ്റ്റുകൾ കണ്ട് പിടിച്ചിട്ടുണ്ട്.
2. ഗ്രഹങ്ങളായ ശനി വ്യാഴം എന്നിവയിൽ മഴ പെയ്യുന്നത് ഡൈമണ്ടുകൾ ആണ്. കേട്ടാൽ ഒരു ഫാന്റസി പോലെ ഇരിക്കും. പക്ഷെ ഇതാണ് സത്യം. പക്ഷെ നിർഭാഗ്യവശാൽ ഇത് ഉണ്ടാകുന്നത് 1.2 ബില്യൺ കിലോമീറ്റര്‍ അകലെയാണ്.
3. ഇരുട്ടത്ത് കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് കൊണ്ടോ വായിക്കുന്നത് കൊണ്ടോ നമ്മുടെ കണ്ണുകൾക്ക് ഒന്നും സംഭവിക്കില്ല. ഒരു ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ നടത്തിയ പഠനത്തിൽ ആണ് ഇത് തെളിഞ്ഞത്. കണ്ണിനു ചെറിയ വേദന മാത്രമേ അത് കാരണം വരൂ.
4. ഒരു ആഫ്രിക്കൻ ആനയെയും ഇതുവരെയും ആരും മെരുക്കി എടുത്തിട്ടില്ല. ഇന്ത്യൻ ആനകളെ മനുഷ്യർ മെരുക്കി എടുത്ത് പല ജോലികൾക്കായി ഉപയോഗിക്കാറുണ്ട്. പക്ഷെ ആഫ്രിക്കൻ ആന ഇപ്പോഴും വന്യജീവിയായി തുടരുന്നു.
5. ഗുരുത്വകർഷണം ഇല്ലാതെ മെഴുകുതിരിക്ക് കത്താൻ കഴിയും. പക്ഷെ തീ കത്തുന്ന രെത്തി അല്പം വ്യത്യസ്തം ആയിരിക്കും. ഭൂമിയിൽ 10 മിനിറ്റ് കൊണ്ട് കത്തി തീരുന്ന മെഴുകുതിരി ബഹിരാകാശത്ത് 45 മിനിറ്റ് എടുക്കുന്നു.
Discussion about this post