അച്ചടക്കവും കൃത്യനിഷ്ഠതയുമൊക്കെ മനുഷ്യര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല, കാട്ടിലാണെങ്കിലും തങ്ങള്‍ ഇത്തിരി ‘ഡീസന്റ്’ ആണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കൂട്ടം സിംഹങ്ങള്‍. നദിക്കരയില്‍ വരിവരിയായി നിരന്നിരിന്നു വെള്ളം കുടിക്കുന്ന സിംഹക്കൂട്ടത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 21 സിംഹങ്ങള്‍ ഉള്‍പ്പെടുന്ന വലിയ സിംഹക്കൂട്ടം ഒരുപോലെയിരുന്ന് ഒരേ സമയം വെള്ളം കുടിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍. സ്വിസ്സ് ഫോട്ടോഗ്രാഫറായ ജൂയിയന് റെഗമേയാണ് 2016 ല്‍ പാര്‍ക്ക് സന്ദര്‍ശിച്ചപ്പോഴാണ് സിംഹക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് .ഫോട്ടോഗ്രാഫറായ തന്റെ ജീവിതത്തിലെ അപൂര്‍വ നിമിഷമെന്നാണ് ഈ ചിത്രം പകര്ത്താനായതിനെപ്പറ്റി ജൂലിയന്‍ വിശേഷിപ്പിച്ചത്.
Discussion about this post